Monday, December 05, 2011

ഉണ്ടൻ പൊരി

നാടൻ ചായക്കടകളിലെ ചില്ലലമാരിയിൽ പഴം പൊരിക്കും സുഖിയനുമൊപ്പം അടുക്കിവച്ചിട്ടുള്ള ഉണ്ടൻ പൊരി കണ്ടിട്ടില്ലേ....? കഴിച്ചിട്ടില്ലേ....?

ഉണ്ണിയപ്പത്തിന്റെ ലളിതരൂപമാണ് ഉണ്ടൻ പൊരിയെന്നു പറയാം.. ഉണ്ണിയപ്പം അരിമാവുകൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിൽ ഉണ്ടൻപൊരി ഗോതമ്പുമാവുകൊണ്ടാണ് ഉണ്ടാക്കുന്നത്.

എങ്ങിനെയെന്ന് പറയാം:
ആവശ്യമുള്ള സാധനങ്ങൾ:
  • ഗോതമ്പുപൊടി - ഒരു ഗ്ലാസ്
  • ശർക്കര - പാകത്തിന് (ഒരു 100-150ഗ്രാം മതിയാവും)
  • പാളയങ്കോടൻ പഴം - ഒന്ന്
  • കുറച്ച് തേങ്ങാക്കൊത്ത് 
  • ഏലയ്ക്കാപ്പൊടി
  • സോഡാപ്പൊടി - ഒരു നുള്ള് 
  • വറുക്കാനാവശ്യമായ വെളിച്ചെണ്ണ
ഉണ്ടാക്കുന്നവിധം:
ശർക്കര ഉരുക്കി അരിച്ച് പാനിയാക്കുക.

ഗോതമ്പുപൊടിയിൽ സോഡാപ്പൊടിയും തേങ്ങാക്കൊത്തും പഴവും ഏലയ്ക്കാപ്പൊടിയും ചേർത്ത് യോജിപ്പിച്ചശേഷം പാകത്തിന് ശർക്കരപ്പാനി ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
ഈ മാവ് കുറേശ്ശെയെടുത്ത് ചെറിയ ഉരുളകളാക്കി വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക. തീ കുറച്ചു വച്ചാൽ മതി. അല്ലെങ്കിൽ പെട്ടെന്ന് കരിയുമെന്ന് മാത്രമല്ല, അകം വേവുകയുമില്ല..

ഇത്രേയുള്ളു! വളരെ എളുപ്പമല്ലേ...? നാലുമണിച്ചായക്ക് പറ്റിയ വിഭവമാണിത്.

13 പേർ അഭിപ്രായമറിയിച്ചു:

അനില്‍@ബ്ലോഗ് // anil said...

Done !
ഇന്നു വൈകിട്ട് തന്നെ.

Mélange said...

enikku valia nostalgia tharunna palaharam.njan undakkarundu.Nice clicks Bindu.Thanks ketto.

Manoraj said...

ഈ പരീക്ഷണം ഇടക്ക് വീട്ടില്‍ കണ്ടിട്ടുണ്ട് :)

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇതാണോ ബോണ്ട എന്ന് പറയുന്ന സാധനം ?

siya said...

നാടൻ ചായക്കടകളിലെ ചില്ലലമാരിയിൽ പഴം പൊരിക്കും സുഖിയനുമൊപ്പം അടുക്കിവച്ചിട്ടുള്ള ഉണ്ടൻ പൊരി കണ്ടിട്ടില്ലേ....? കഴിച്ചിട്ടില്ലേ....?
ഒരുപാട് കഴിച്ചിട്ടുണ്ട് ..എനിക്ക് അതില്‍ ഏറ്റവും ഇഷ്ട്ടം ഉള്ള പലഹാരം !!

ബിന്ദു ..ഇത് കണ്ടിട്ട് കൊതിയായി .തീര്‍ച്ചയായും ഉണ്ടാക്കി നോക്കണം .

yousufpa said...

പലഹാരങ്ങളിൽ പഴമ്പൊരി കഴിഞ്ഞാൽ പിന്നെ എന്റെ വീക്ക്നെസ്സ് ഉണ്ടം പൊരി അഥവാ ഉണ്ടയിൽ ആണ്‌.
എന്തായാലും ശെരിയായ രുചിയിൽ ലഭിക്കണമെങ്കിൽ നാടൻ ചായപ്പീടികയിൽ തന്നെ പോകണം.

പൌര്‍ണമി said...

njan ithu try cheythittu sariyayilla,,,,mavu ethra neram vakkanam ennu kandilla,,,pls give that also

പൌര്‍ണമി said...

njan ithu try cheythittu sariyayilla,,,,mavu ethra neram vakkanam ennu kandilla,,,pls ,,athum koodi onnu parayu,,

പൌര്‍ണമി said...

njan ithu try cheythittu sariyayilla,,,,mavu ethra neram vakkanam ennu kandilla,,,pls ,,athum koodi onnu parayu,,

MUTHALIB P said...

പാളയങ്കോടാര്‍ പഴം എന്നത് മനസ്സിലായില്ല

ബിന്ദു കെ പി said...

@പൗർണ്ണമി: മറുപടി ഞാൻ മുമ്പ് അയച്ചിരുന്നു. ഇപ്പോ ആ കമന്റ് കാണാനില്ല...
പൗർണ്ണമി ട്രൈ ചെയ്തിട്ട് എന്താ ശരിയാവാഞ്ഞേ എന്നറിയില്ല. മാവ് ഒരു 15 മിനിട്ടൊക്കെ വച്ചാൽ മതിയാവും. സോഡാപ്പൊടി ചേർത്തില്ലേ?

@Muthalib: മൈസൂർ പൂവൻ എന്ന പേരാണ് ചിലയിടങ്ങളിൽ പാളയങ്കോടന്. നേരിയ പുളിപ്പുണ്ടാവും ഈ പഴത്തിന്.

Mélange said...

oru 'print' option koode add cheyyamo Bindu blogil ?sahayamaayirikkum.

chinnuvamma said...

ബിന്ദു,ഇതു ഉണ്ടാക്കി നോക്കി., കുട്ടികള്‍ക്ക് വളരെ ഇഷറ്ടപെട്ടു. നന്ദി കേട്ടോ..

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP