Monday, June 13, 2011

ചക്ക ദോശ

ചക്ക കൊണ്ട് ദോശയോ..! അൽഭുതപ്പെടേണ്ട...അതും സാ‍ധ്യമാണ്.
സംഗതി എങ്ങനെയാണെന്നു പറഞ്ഞുതരാം..പരീക്ഷിച്ചുനോക്കൂ...

ആവശ്യമുള്ള സാധനങ്ങൾ:
  • ചക്കച്ചുള(പച്ച)   - കാൽ കിലോ
  • പൊന്നിയരി - കാൽ കിലോ
  • ചുവന്നുള്ളി - ഒരു പിടി
  • തേങ്ങ ചിരകിയത് - ഒരു പിടി
  • കാന്താരിമുളക് - 3-4 എണ്ണം
  • ചുവന്ന മുളക് - 2-3എണ്ണം (അല്ലെങ്കിൽ ആവശ്യത്തിന്)
  • ജീരകം - 1 സ്പൂൺ
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • കായം‌പൊടി - കാൽ ടീസ്പൂൺ
  • കുറച്ച് കറിവേപ്പില
  • ഉപ്പ്, വെള്ളം - പാകത്തിന്
ഉണ്ടാക്കുന്ന വിധം:
ചക്കച്ചുള കുരുവും ചവിണിയും കളഞ്ഞ വൃത്തിയാക്കുക. അരി വെള്ളത്തിലിട്ട് കുതിർത്ത ശേഷം ചക്കച്ചുളയും ചുവന്ന മുളകും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് കാന്താരിമുളകും ഉള്ളിയും കൂടി ചതച്ചെടുത്തത്, കറിവേപ്പിലയും ഇഞ്ചിയും പൊടിയായി അരിഞ്ഞത്, പിന്നെ ജീരകം, തേങ്ങചിരകിയത് എന്നിവ ചേർക്കുക. കായവും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് എല്ലാം കൂടി നന്നായി ഞെരടി യോജിപ്പിക്കുക. വെള്ളം കൂടിപ്പോവരുത്.
(വേണമെങ്കിൽ ഉള്ളി, മുളക്, തേങ്ങ മുതലായ സാമഗ്രികളെല്ലാം  കൂടി അരിയോടൊപ്പം അരച്ചെടുക്കുകയും ചെയ്യാം. അപ്പോൾ പണി എളുപ്പമാവും. പക്ഷേ നേരത്തെ പറഞ്ഞരീതിക്കാണ് കൂടുതൽ രുചി.)

മാവ് റെഡിയായി. ഇനി ദോശയുണ്ടാക്കാം.
മാവ് ഒഴിക്കുന്ന സമയത്ത് ദോശക്കല്ലിന്റെ ചൂട് നന്നായി കുറഞ്ഞിരിക്കണം. അല്ലെങ്കില്‍ ശരിക്ക് പരത്താന്‍ പറ്റാതെ മാവ് ഉരുണ്ടുകൂടും.(കല്ല് തീയില്‍നിന്ന് മാറ്റിപ്പിടിച്ച് മാവൊഴിച്ച് പരത്തിയശേഷം തിരിച്ചു വയ്ക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അപ്പോള്‍ നന്നായി  പരത്താന്‍ സാധിക്കും. മാവ് ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിക്കുന്നതും ഗുണം ചെയ്യും).
തിരിച്ചു മറിച്ചുമിട്ട്, എണ്ണ പുരട്ടി നന്നായി മൊരിച്ചെടുക്കുക.

ചക്കദോശ റെഡി! ചൂടോടെ ചട്ണിയോ ചമ്മന്തിയോ കൂട്ടി കഴിക്കുക. തണുത്താൽ പിന്നെയിത് ഒന്നിനും കൊള്ളില്ല.

8 പേർ അഭിപ്രായമറിയിച്ചു:

പൊറാടത്ത് said...

തണുക്കാന്‍ കാക്കുന്നില്ല, ചൂടോടെ തന്നെ കഴിച്ചു.

കൊള്ളാം. :)

Mélange said...

ഹോ..കൊതിയാകുന്നു.സംഗതി എനിയ്ക്ക് പുതുതാണ്.ഉടനെ ചെയ്തു നോക്കണം എന്നുണ്ടെങ്കിലും ഈ പച്ചച്ചക്ക കിട്ടാന്‍ പാടാണ്‍.പഴുത്തതിനു ക്ഷാമമില്ല.ഉഗ്രന്‍ ഐഡിയ തന്നെ ചങ്ങാതീ.ഒരു ദിവസം അങ്ങോട്ട് വരും.നോക്കിക്കോ.

ഹരീഷ് തൊടുപുഴ said...

!

Manoraj said...

നാളെ ഇത് വൈഫിനെ കാട്ടാം. ഞായറാഴ്ചയോ മറ്റോ പരീക്ഷിക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലതെന്നു വര്‍ണ്ണത്തിലാശങ്ക :)

Naushu said...

ചിത്രങ്ങള്‍ കണ്ടു ആശ തീര്‍ക്കാം .... തീര്‍ത്തു !

jayan.thanal@gmail.com said...

താങ്കളുടെ സേവനം വളരെ വലുതാണ്.നന്ദി.

jayan.thanal@gmail.com said...

താങ്കളുടെ സേവനം വളരെ വലുതാണ്.നന്ദി.

Unknown said...

Going to try, thank youl

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP