ആവശ്യമുള്ള സാധനങ്ങള്‍:
- തൊലിക്ക് ചവര്പ്പില്ലാത്ത,അധികം പുളിയില്ലാത്ത പച്ചമാങ്ങ - ഒന്ന് (ഭയങ്കര പുളിയുള്ള മാങ്ങയാണെങ്കില്‍ ഒരെണ്ണം മുഴുവനും എടുക്കേണ്ട).
- തേങ്ങ ചിരകിയത്. - ഒരു മുറിയുടെ പകുതി
- ചുവന്ന മുളക് - 2-3 എണ്ണം
- കാന്താരിമുളക് - 2-3 അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത്ര
- കടുക് - അര ടീസ്പൂണ്‍
- കുറച്ചു മോര്
- പാകത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം:
വിസ്തരിക്കാനും മാത്രം ഒന്നുമില്ലെന്നേ....മാങ്ങ തൊലിയോടെ കഷ്ണങ്ങളാക്കി, തേങ്ങയും മുളകുകളും കടുകും ഉപ്പും ചേര്‍ത്തങ്ങ് നന്നായി അരയ്ക്കുക. അവസാനം പാകത്തിന് മോരും ചേര്‍ത്ത് (പുളിപ്പ് അധികമാവരുത്. കുറേശ്ശെ ചേര്‍ത്ത് പാകത്തിനാക്കുക) നന്നായി യോജിപ്പിക്കുക. കഴിഞ്ഞു! ഇത്രേയുള്ളു സംഗതി! അടുപ്പു പോലും വേണ്ട! വളരെ ലളിതമായ ഈ പച്ചടി ഏറെ രുചികരവുമാണ്. പരീക്ഷിച്ചു നോക്കൂ...
8 പേർ അഭിപ്രായമറിയിച്ചു:
പരീക്ഷിച്ച് നോക്കട്ടെ, എന്നിട്ട് പറയാം ട്ടോ...
അടുക്കളത്തളത്തിലെ പലതും മുമ്പും പരീക്ഷിച്ചിട്ടുള്ളതാണ്. ഒന്നും പാഴായിട്ടില്ല.
അങ്ങനെ ഇപ്പോള്‍ പരീക്ഷിക്കുന്നില്ല...
എന്നിട്ട് വേണം എന്നും മാങ്ങാ പച്ചടി ഉണ്ടാക്കിത്തരാത്തതിന്റെ പേരില്‍ എന്റെ ഭാര്യയുമായി ഞാന്‍ വഴക്കുണ്ടാക്കാന്‍ അല്ലേ?
എന്നാലും ഒന്നു പരീക്ഷിച്ചു നോക്യാലോ?...
വായിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു..
ഏതായാലും ഒന്ന് പരീക്ഷിക്കട്ടെ.
ആശംസകൾ
ശ്ശോ...... ഞാന്‍ ഊണുകഴിച്ചല്ലോ.... ഞങ്ങള്‍ മാങ്ങാപെരുക്ക് എന്നും പറയും...
ഈ വഴിക്കൊന്നും വരാറില്ലേ....?
ഇപ്പോ പഴുത്തമാങ്ങക്കറി കൂട്ടി ഉണ്ടിട്ട് വന്നാണീ വായന. അതിനാൽ തമ്മിൽ ഭേദം പഴുത്തത് തന്നെ.
പിന്നെ ഇവിടെ വരേണ്ട ഒരു കമന്റ് എനിക്കൊരുത്തൻ താങ്ങീട്ടുണ്ട്. വന്നു വായിച്ചു നോക്കാം.
ഹോ, ആകെ കൊതിപ്പിച്ചു ... നാളെത്തന്നെ പരീക്ഷിക്കുന്നതാണ്
ആഹാ, ഒന്നു പരീക്ഷിയ്ക്കണമല്ലോ
valare nannayittund
Post a Comment