Monday, April 11, 2011

മാങ്ങാത്തൊലി

മാങ്ങാത്തൊലി!!!
നമ്മള്‍ ദേഷ്യം/പുച്ഛം ഒക്കെ സൂചിപ്പിക്കാന്‍ ചിലപ്പോള്‍ മാങ്ങാത്തൊലി, തേങ്ങാക്കൊല, മണ്ണാങ്കട്ട, ഒലയ്ക്കേടെ മൂട് എന്നൊക്കെ പറയാറുണ്ട്. പക്ഷേ ആ മാങ്ങാത്തൊലിയല്ല ഈ മാങ്ങാത്തൊലി.
പച്ചമാങ്ങ ദീര്‍ഘകാല സൂക്ഷിപ്പിനായി ഉണക്കി വയ്ക്കുന്നതിനെയാണ് ഞങ്ങള്‍ മാങ്ങാത്തൊലി എന്നു പറയുന്നത്. ഇതിന് മറ്റിടങ്ങളില്‍ വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല...
പച്ചമാങ്ങയും നല്ല വെയിലും കൂടിയാല്‍ മാങ്ങാത്തൊലിയായി.

ആവശ്യമുള്ള സാധനങ്ങള്‍:
  • നല്ല പുളിയുള്ള, അധികം കഴമ്പില്ല്ലാത്ത പച്ചമാങ്ങ - 5 കിലോ
  • കല്ലുപ്പ് - അര/മുക്കാല്‍ കിലോ ( എകദേശ അളവാണ്. ഉപ്പിന്റെ അളവ് കൃത്യമായി പറയാന്‍ പറ്റില്ല. മാങ്ങയുടെ പുളിപ്പിനനുസരിച്ച്  അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടിവരും).
  • മുളകുപൊടി - 150-200 ഗ്രാം
  • കായം - 50 ഗ്രാം
  • ഉലുവാപ്പൊടി - 50 ഗ്രാം.
  • വെയില്‍ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
മാങ്ങ പൂളി കഷ്ണങ്ങളാക്കുക.


ഈ കഷ്ണങ്ങളില്‍ ഉപ്പിട്ട്, സ്വല്പം വെള്ളവുമൊഴിച്ച് ഇളക്കിയശേഷം ഒരു പാത്രത്തിലാക്കി ഒരു ദിവസം  മുഴുവനും അടച്ചുവയ്ക്കുക. ഇടയ്ക്കിടെ ഇളക്കുന്നത് നല്ലതാണ്. പിറ്റേ ദിവസം നോക്കിയാല്‍ ഉപ്പുവെള്ളം ഊറിവന്നിരിക്കുന്നതു കാണാം.


മാങ്ങാക്കഷ്ണങ്ങള്‍ രാവിലെ ഉപ്പുവെള്ളത്തില്‍ നിന്ന് ഊറ്റിയെടുത്ത് വെയിലത്തു വയ്ക്കുക. വൈകുന്നേരം തിരികെ ഉപ്പുവെള്ളത്തിലിടണം. പിറ്റേദിവസം കഷ്ണങ്ങള്‍ വീണ്ടും വെയിലത്തു വയ്ക്കുക. ഇങ്ങനെ 3-4 ദിവസം ആവര്‍ത്തിക്കുക.


മൂന്നുനാലു ദിവസം കഴിയുമ്പോള്‍ കഷ്ണങ്ങള്‍ ഈ പരുവത്തിലാവും.


ഇനി, അവശേഷിച്ചിട്ടുള്ള ഉപ്പുവെള്ളത്തില്‍ മുളകുപൊടിയും ഉലുവാപ്പൊടിയും കായവും ചേര്‍ത്ത് യോജിപ്പിച്ചശേഷം ഈ കൂട്ട് മാങ്ങാക്കഷ്ണങ്ങളില്‍ നന്നായി പുരട്ടി വീണ്ടും വെയിലത്തു വയ്ക്കുക.


ഒരു മൂന്നുനാലു ദിവസം കൊണ്ട് മാങ്ങ നന്നായി ഉണങ്ങിക്കിട്ടും. ഇത് ഒരു ഭരണിയിലോ, നല്ല അടപ്പുള്ള മറ്റേതെങ്കിലും പാത്രത്തിലോ സൂക്ഷിച്ചു വയ്ക്കാം. എത്രനാള്‍ വേണമെങ്കിലും കേടാവാതെ ഇരിക്കും. മാങ്ങാത്തൊലിക്ക് എരിവ് വേണ്ടെങ്കില്‍ അവസാനത്തെ ഘട്ടം ഒഴിവാക്കി നല്ലപോലെ ഉണക്കിയെടുക്കുക.


മാങ്ങയുടെ സീസണല്ലാത്തപ്പോള്‍ മാങ്ങാത്തൊലി കുതിര്‍ത്തിയെടുത്ത് കൂട്ടാനോ അച്ചാറോ ഒക്കെ ഉണ്ടാക്കാം(അത് പിന്നീട് പറയാം). ഇത് വെറുതെ തിന്നാനും നല്ല രസമാണ്.


10 പേർ അഭിപ്രായമറിയിച്ചു:

ponmalakkaran | പൊന്മളക്കാരന്‍ said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ്‍ said...

Thankse .. :)

Naushu said...

ചിത്രങ്ങള്‍ കാണുമ്പോള്‍ വായില്‍ വെള്ളം.............

ഉണ്ടാപ്രി said...

മനുഷ്യേനെ വെറുതേ കൊതിപ്പിച്ചു കൊല്ലാന്‍...
ഈ സംഗതി ഇതു വരെ രുചിച്ചു നോക്കാന്‍ പറ്റിയിട്ടില്ല കേട്ടോ...
ഇത്തിരി മാങ്ങാത്തൊലിയുണ്ടോ സഖാവേ,ഒരു പാഴസലയ്ക്കാന്‍.

Aisibi said...

അയ്യോ... ഇത് നമ്മളെ ഒണക്കാങ്ങയല്ലേ? ഇത് തൈരിലിറ്റ് ഞമിണ്ടി ചോറിന്റെ കൂടെ പിടിച്ചാല്‍.. എന്റുമ്മാ...

രമേശ്‌ അരൂര്‍ said...

മാങ്ങാത്തൊലി!!!

രഘുനാഥന്‍ said...

മണ്ണാങ്കട്ട, ഒലക്കേടെ മൂട് ...എന്നൊക്കെ പറയുന്നവര്‍ ജാഗ്രതൈ...ബിന്ദു ചേച്ചി അതൊക്കെ എടുത്തു കറിയാക്കിക്കളയും.!!
:):)

ഒരു ശുഭാപ്തി വിശ്വാസി said...

Very good blog... Keep it up

Anonymous said...

ada manga ennanu njangal parayare...ee manga tenga cherthu arachu kalakki kaduku varuthal nallathannu.erivu porengil alpam koodi mulaku, cherkkam
manga veruthe uppu mathram cherthum unakkarundu

ചാക്കോ said...

Thanks for the valuable information

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP