അവിൽ മിക്ചർ എന്ന് ഞാൻ പറഞ്ഞെന്നേയുള്ളു. ഇത് സത്യത്തിൽ മഹാരാഷ്ട്രക്കാരുടെ “ചിവ്ഡ” എന്ന പ്രിയവിഭവമാണ്. അവിടെ ദീപാവലിക്ക് എല്ലാവരും ഇതുണ്ടാക്കും. വെള്ള അവിൽ കൊണ്ട് ഉണ്ടാക്കുന്ന ഈ വിഭവം നാലുമണിച്ചായക്കു പറ്റിയ ഒന്നാന്തരമൊരു ലഘുഭക്ഷണമാണ്. നമുക്കൊന്നു നോക്കിയാലോ..? സംഗതി വളരെ എളുപ്പമാണ് കേട്ടോ.
ഇനി കപ്പലണ്ടിയും പൊട്ടുകടയും വെവ്വേറെ വറുത്തെടുക്കുക.
കൊപ്ര തീരെ കനം കുറഞ്ഞ, നീളത്തിലുള്ള കഷ്ണങ്ങളാക്കുക. ഒരു പിടി കഷ്ണങ്ങൾ മതിയാവും. പച്ചമുളകും ചെറുതായി അരിയുക.
ഇനി, ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും ജീരകവും പച്ചമുളകും വറുത്തശേഷം അതിലേക്ക് വറുത്തുവച്ചിരിക്കുന്ന കപ്പലണ്ടിയും പൊട്ടുകടലയും കൊപ്രക്കഷ്ണങ്ങളും ചേർത്തിളക്കുക. ഇതോടൊപ്പം മഞ്ഞൾപ്പൊടിയും കായവും മല്ലിപ്പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
തീ നന്നായി കുറച്ചശേഷം വറുത്തുവച്ചിരിക്കുന്ന അവിലും ചേർത്ത് യോജിപ്പിക്കുക. അവിൽ പൊടിഞ്ഞുപോകാതെ സാവധാനത്തിൽ വേണം ഇളക്കാൻ. രണ്ടുമൂന്നു മിനിട്ടു നേരം കഴിഞ്ഞാൽ വാങ്ങാം. വാങ്ങുന്നതിനു തൊട്ടുമുമ്പ് ചെറുനാരങ്ങാനീരും പൊടിച്ച പഞ്ചസാരയും കൂടി ചേർത്ത് യോജിപ്പിക്കുക.
ഇത്രേയുള്ളു. മിക്സ്ചർ റെഡി! എളുപ്പമല്ലേ...? ഒന്നു പരീക്ഷിച്ചുനോക്കൂ..
ചൂടാറിയശേഷം നല്ല അടപ്പുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കുക. ഫ്രിഡ്ജിലൊന്നും വയ്ക്കേണ്ട. കേടാവുകയേയില്ല.
ആവശ്യമുള്ള സാധനങ്ങൾ:
- തീരെ കനം കുറഞ്ഞ വെള്ളഅവിൽ - കാൽ കിലൊ
- കപ്പലണ്ടി - രണ്ടുപിടി
- പൊട്ടുകടല - ഒരു പിടി
- കൊപ്ര
- പച്ചമുളക് - 4-5 എണ്ണം
- മല്ലിപ്പൊടി - ഒരു ടീസ്പൂൺ
- കായം - കാൽ ടീസ്പൂൺ
- ജീരകം - അര ടിസ്പൂൺ
- വറുത്തിടാനുള്ള എണ്ണ, കടുക്, മുളക് കറിവേപ്പില, ജീരകം (വെളിച്ചെണ്ണ ഒഴികെയുള്ള എതെങ്കിലും എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. വെളിച്ചെണ്ണ ഇതിന് അനുയോജ്യമല്ല)
- മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- ചെറുനാരങ്ങാനീര് - പകുതിയുടെ
- പൊടിച്ച പഞ്ചസാര - ഏകദേശം രണ്ട് സ്പൂൺ
ഉണ്ടാക്കുന്ന വിധം:
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ അവിലിട്ട്(എണ്ണയൊഴിക്കാതെ) വറുത്തെടുക്കുകയാണ് ആദ്യം വേണ്ടത്. തുടർച്ചയായി ഇളക്കിക്കൊടുക്കണം. അല്ലെങ്കിൽ പെട്ടെന്നു കരിഞ്ഞുപോകും. അവിൽ നല്ല ‘കറുമുറാ’ പരുവത്തിൽ ആയാൽ വാങ്ങി ഒരു ന്യൂസ്പേപ്പറിലോ മറ്റോ പരത്തിയിടുക.
ഇനി കപ്പലണ്ടിയും പൊട്ടുകടയും വെവ്വേറെ വറുത്തെടുക്കുക.
കൊപ്ര തീരെ കനം കുറഞ്ഞ, നീളത്തിലുള്ള കഷ്ണങ്ങളാക്കുക. ഒരു പിടി കഷ്ണങ്ങൾ മതിയാവും. പച്ചമുളകും ചെറുതായി അരിയുക.
ഇനി, ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും ജീരകവും പച്ചമുളകും വറുത്തശേഷം അതിലേക്ക് വറുത്തുവച്ചിരിക്കുന്ന കപ്പലണ്ടിയും പൊട്ടുകടലയും കൊപ്രക്കഷ്ണങ്ങളും ചേർത്തിളക്കുക. ഇതോടൊപ്പം മഞ്ഞൾപ്പൊടിയും കായവും മല്ലിപ്പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
തീ നന്നായി കുറച്ചശേഷം വറുത്തുവച്ചിരിക്കുന്ന അവിലും ചേർത്ത് യോജിപ്പിക്കുക. അവിൽ പൊടിഞ്ഞുപോകാതെ സാവധാനത്തിൽ വേണം ഇളക്കാൻ. രണ്ടുമൂന്നു മിനിട്ടു നേരം കഴിഞ്ഞാൽ വാങ്ങാം. വാങ്ങുന്നതിനു തൊട്ടുമുമ്പ് ചെറുനാരങ്ങാനീരും പൊടിച്ച പഞ്ചസാരയും കൂടി ചേർത്ത് യോജിപ്പിക്കുക.
ഇത്രേയുള്ളു. മിക്സ്ചർ റെഡി! എളുപ്പമല്ലേ...? ഒന്നു പരീക്ഷിച്ചുനോക്കൂ..
ചൂടാറിയശേഷം നല്ല അടപ്പുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കുക. ഫ്രിഡ്ജിലൊന്നും വയ്ക്കേണ്ട. കേടാവുകയേയില്ല.
10 പേർ അഭിപ്രായമറിയിച്ചു:
ബിന്ദു,ബോംബേയിലായൈരുന്ന സമയത്ത് എല്ലാ ദീപാവലിക്കും ഈ ചിവ്ഡ ഒരു കൂട്ടുകാരി തരാറുണ്ട്.ഞാന്‍ പല തവണ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അത്ര ശരിയായില്ല.ഒന്നു കൂടി ശ്രമിക്കുന്നുണ്ട്.
വൌ..അടിപൊളി സംഭവമാണിത് കേട്ടാ..
അയല്പക്കത്തുള്ള ചേച്ചി ഇതുണ്ടാണ്ടാക്കിത്തരാറുണ്ട്..വാമഭാഗം രണ്ടു തവണ ശ്രമിച്ചിട്ടും എന്തോ അത്ര ശരിയായില്ല..
ഒന്നു കൂടി നോക്കാം .നാളെ അവധിയല്ലേ.
I need to try this. Looks delicious.
superb....
ഇതൊന്നു ശ്രമിച്ചുനോക്കാം, എളുപ്പമായതുകൊണ്ട്.
ശ്രമിച്ചു നോക്കണം എന്ന് ആഗ്രഹമുണ്ട് ബിന്ദു... പക്ഷെ പല സാധനങ്ങളും ഇല്ല... വിന്റെര്‍ ആയതു കൊണ്ട് പച്ചമുളക് പോലും വാങ്ങാന്‍ കിട്ടാനില്ല.പക്ഷെ ഇത് ഉണ്ടാക്കി നോക്കണം ...
We want kerala items only from u..that too dying items of kerala....
കൊള്ളാം,ശ്രമിച്ചു നോക്കട്ടെ കേട്ടോ ,
This is the first cooking blog in malayalam that I came across..love to follow you..
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! ഏതൊക്കെയോ ലിങ്കുകളിലൂടെ എത്തിപ്പെട്ടതാണ്.
“ലോകത്തിലെ മറ്റേതു ഭാഷയേക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി. പൊങ്ങച്ചങ്ങളുടേയും പുറംപൂച്ചുകളുടേയും ആള്‍ക്കൂട്ടങ്ങളില്‍ തനിയെ നില്‍ക്കാനിഷ്ടപ്പെടുന്ന അപരിഷ്കൃത.“
ഈ പ്രൊഫൈൽ വക്കുകൾ ഇഷ്ടമായി.
അടുക്കളത്തളം ഒന്നോടിച്ചു നോക്കി.എന്നുവച്ച് അടുക്കളയിൽ കയറില്ല. പുരുഷാധിപത്യവാദിയാണ്.പിന്നെ വല്ലപ്പോഴും വന്ന് നോക്കി വച്ചെന്നിരിക്കും.ചിലപ്പോൾ ആധിപത്യം വിജയിക്കാതെ വരുന്ന സന്ദർഭങ്ങളിൽ പരീക്ഷിക്കാമല്ലോ!
Post a Comment