Wednesday, December 08, 2010

ഈന്തപ്പഴം-ചെറുനാരങ്ങ അച്ചാർ

അച്ചാറിന് എരിവും പുളിയും കൂടാതെ മധുരം കൂടിയായാലോ...? ഇഷ്ടമാണോ? എങ്കില്‍ ഈ അച്ചാര്‍ ഒന്നു പരീക്ഷിച്ചു നോക്കൂ:
ആവശ്യമുള്ള സാധനങ്ങള്‍‍:
 • ഈന്തപ്പഴം - അരക്കിലോ
 • ചെറുനാരങ്ങ - ഏകദേശം 20 എണ്ണം
 • ഉണക്കമുന്തിരി - 100 ഗ്രാം
 • വെളുത്തുള്ളി - 50 ഗ്രാം
 • ഇഞ്ചി - 50 ഗ്രാം
 • കാന്താരി മുളക് - ഏകദേശം ഒരു പിടി
 • കാശ്മീരി മുളകുപൊടി - 3 ടേബിള്‍സ്പൂണ്‍ (നിങ്ങളുടെ പാകത്തിന് അളവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
 • മഞ്ഞള്‍പ്പൊടി - ഒന്നര ടീസ്പൂണ്‍
 • കായം - രണ്ടു ടീസ്പൂണ്‍
 • ഉലുവാപ്പൊടി - രണ്ടു ടീസ്പൂണ്‍
 • നല്ലെണ്ണ - ഏതാണ്ട് 100ഗ്രാം
 • വിനാഗിരി - 150 ഗ്രാം
 • വറുത്തിടാനുള്ള കടുക്, കറിവേപ്പില, മുളക്
 • ഉപ്പ് - പാകത്തിന്.
 • ആവശ്യത്തിന് വെള്ളം
ഉണ്ടാക്കുന്ന വിധം:
ഈന്തപ്പഴം കുരുകളഞ്ഞ് നീളത്തില്‍ നുറുക്കി വയ്ക്കണം.
വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക. ഇഞ്ചി പൊടിയായി അരിഞ്ഞു വയ്ക്കുക. കാന്താരിമുളക് ഞെട്ട് കളഞ്ഞതും ഉണക്കമുന്തിരിയും എടുത്തു വയ്ക്കുക. അതവിടെ ഇരിക്കട്ടെ. നമുക്ക് വേറെ കുറച്ചു പണിയുണ്ട്.


ചെറുനാരങ്ങ നന്നായി കഴുകി തുടച്ചെടുത്ത് കുറച്ചു നല്ലെണ്ണ ഒഴിച്ചു വാട്ടിയെടുക്കണം. നാരങ്ങ ഒന്നു മൃദുവാകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. നാരങ്ങ ഒന്നു ചുരുങ്ങി, ചെറിയ പൊട്ടലും ചീറ്റലുമൊക്കെ തുടങ്ങാന്‍ ഭാവിക്കുമ്പോള്‍ വാങ്ങിവയ്ക്കാം:


ഇനി, ഈ നാരങ്ങയിലെ എണ്ണമയം നല്ല വൃത്തിയുള്ള ഒരു തുണികൊണ്ട് തുടച്ചുകളഞ്ഞശേഷം ഓരോന്നും നാലോ എട്ടോ കഷ്ണങ്ങളാക്കി മുറിക്കുക. (ഈ എണ്ണയ്ക്ക് കയ്പുണ്ടാവാന്‍ സാധ്യതയുണ്ട്, അതാണ് തുടച്ചു കളയുന്നത്. അതുപോലെ, നാരങ്ങ വാട്ടാനുപയോഗിച്ച എണ്ണയും പിന്നെ ഉപയോഗിക്കരുത്. വളരെ കുറച്ചു മാത്രം എണ്ണ ഉപയോഗിച്ച് വാട്ടിയാല്‍ എണ്ണ ബാക്കിയാവാതെ ഒപ്പിക്കാം).


ഇനി അച്ചാറുണ്ടാക്കാന്‍ തുടങ്ങാം:
ഒരു കട്ടിയുള്ള പാത്രത്തില്‍ നല്ലെണ്ണ ഒഴിച്ച് അതില്‍ കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം ഇഞ്ചിയും വെളുത്തുള്ളിയും കാന്താരിമുളകും കൂടി ഇട്ടു വഴറ്റുക.


ഇതിലേക്ക് മുന്തിരിയും അരിഞ്ഞുവച്ചിരിക്കുന്ന ഈന്തപ്പഴവും ഇട്ട് വീണ്ടും വഴറ്റുക. എണ്ണ അല്പാല്പമായി ചേര്‍ത്തുകൊടുക്കണം.
ഇനി തീ നന്നായി കുറച്ചശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി മൂത്ത മണം വരുമ്പോള്‍ വിനാഗിരി കുറച്ചു വെള്ളത്തില്‍ കലക്കിയതും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചശേഷം ഒന്നു തിളച്ചാൽ, മുറിച്ചുവച്ചിരിക്കുന്ന നാരങ്ങാക്കഷ്ണങ്ങളും ചേർത്തിളക്കി വാങ്ങിവയ്ക്കാം. വാങ്ങുന്നതിനുതൊട്ടുമുന്‍പ് കായവും ഉലുവാപ്പൊടിയും കൂടി ചേര്‍ത്ത്, ഉപ്പും എരിവുമൊക്കെ പാകത്തിനാണോ എന്നു നോക്കിയശേഷം  വാങ്ങുക. ഈന്തപ്പഴം ഒരു വെള്ളം കുടിയനാതുകൊണ്ട് ഈ അച്ചാര്‍ ഇരിക്കുന്തോറും കട്ടിയാവും.  അതുകൊണ്ട് വെള്ളം പോരെങ്കില്‍ പിന്നീട് തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് ചേര്‍ക്കാം.


നന്നായി തണുത്തശേഷം കുപ്പിയിലാക്കാം. കുറച്ചു നല്ലെണ്ണ ചൂടാക്കി, തണുത്തശേഷം അച്ചാറിന്റെ മീതെ ഒഴിക്കുന്നത് പൂപ്പല്‍ വരാതിരിക്കാന്‍ നല്ലതാണ്. നല്ലെണ്ണയിലൊ വിനാഗിരിയിലോ മുക്കിയ തുണിക്കഷ്ണം മീതെ വിരിച്ചിടുന്നതും നല്ലതാണ്.

തിരക്കു പിടിക്കണ്ട. ഒരു പത്തുദിവസം കഴിഞ്ഞിട്ട് ഉപയോഗിച്ചാല്‍ മതി.  അപ്പോഴേക്കും ഈന്തപ്പഴത്തിന്റെ മധുരം നാരങ്ങയിലേക്കും, നാരങ്ങയുടെ പുളിപ്പ് ഈന്തപ്പഴത്തിലേക്കും   നന്നായി കലര്‍ന്ന് അച്ചാര്‍ നല്ല സ്വയമ്പനായിട്ടുണ്ടാവും.
ബിരിയാണി/ഫ്രൈഡ് റൈസ് ഇത്യാദികള്‍ക്ക് പറ്റിയ കൂട്ടാണ് ഈ അച്ചാറെന്നാണ് ഞാന്‍ പറയുക. ഒരു കറിയും ഇല്ലാതെ ചുമ്മാ ചോറില്‍ കൂട്ടി കഴിക്കാനും എനിക്കിഷ്ടമാണ്. അറ്റ കൈയ്ക്ക് ഇഡ്ഡലിയുടെ/ദോശയുടെ/ബ്രഡിന്റെ കൂടെ ഒക്കെ പരീക്ഷിക്കാം.

30 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ഒരു മധുര അച്ചാർ.....

siva // ശിവ said...

കുറച്ചു ദിവസം കഴിയട്ടെ, പരീക്ഷിക്കണം...

രമേശ്‌അരൂര്‍ said...

വൌ..........കണ്ടിട്ട് തന്നെ കൊതിയാകുന്നു ........പിന്നെ കഴിച്ചാലോ !!!!!!!!!

jayanEvoor said...

ഒന്നു പരൂഷിക്കണം!

(ഇങ്ങനൊരു പോസ്റ്റിടാൻ ചെയ്യുന്ന അധ്വാനം അഭിനന്ദനീയം!)

Typist | എഴുത്തുകാരി said...

കണ്ടിട്ടു് ശരിക്കും കൊതിയാവുന്നു.

Swathi said...

Adipoli achar

jyo said...

കണ്ടിട്ട് കൊതിയായി.കാന്താരി മുളക് കിട്ടില്ല ഇവിടെ.ന്നാലും ഒരു കൈ നോക്കുന്നുണ്ട്-

ബിന്ദു കെ പി said...

ജ്യോ: കാന്താരിമുളക് ഇല്ലെങ്കിൽ പച്ചമുളകായാലും മതി.

pournami said...

കൊള്ളാം പക്ഷേ ഉണ്ടാക്കാന്‍ madiyane
.

poor-me/പാവം-ഞാന്‍ said...

Tasted.OK.

ചേച്ചിപ്പെണ്ണ് said...

Tasty .....

ചാര്‍ളി[ Cha R Li ] said...

മധുരക്കറികളും അച്ചാറൂം ഇഷ്ടമാണ്‍..
ഫോട്ടംസ് കിടിലന്‍..കൊതിച്ചു കൊതിച്ചു പണ്ടാരടങ്ങി..

ഓഫ്: എണ്ണ തുടച്ചു മുറിച്ചു വച്ചിരിന്ന നാരങ്ങാ ചേട്ടന്‍ കുപ്പിയില്‍ കേറിയതെങ്ങനെ എന്നു മനസ്സിലായില്ല. എപ്പോഴാണീ സുന്ദരനെ അച്ചാറില്‍ ചേര്‍ത്തത്?

ബിന്ദു കെ പി said...

വെൽ ഡൺ ചാർളീ....(ജോസ് പ്രകാശ് സ്റ്റൈൽ)
വിട്ടുപോയതു കണ്ടുപിടിക്കാനുള്ള മത്സരത്തിൽ ചാർളി വിജയിച്ചിരിക്കുന്നു :)സമ്മാനമായി ഒരു കുപ്പി അച്ചാർ ഉടനെ കൊറിയർ ചെയ്യുന്നതാണ്.

(വീണിടത്തുകിടന്ന് ഇത്രേം ഉരുണ്ടാൽ പോരേ..?) :)

Binu said...
This comment has been removed by the author.
Binu said...
This comment has been removed by the author.
vasanthalathika said...

ചില്ലി സോസ് [പ ച്ച നിറം ഉള്ളത്] ഉണ്ടാക്കുന്ന രീതി ഒന്ന് പറഞ്ഞുതരാമോ?

ആഷ | Asha said...

ബിന്ദു, കാന്താരിമുളക് കിട്ടാൻ മാർഗ്ഗമില്ല. പകരം പച്ചമുളക് എത്രെണ്ണം ചേർക്കേണ്ടി വരും?

എനിക്കൊത്തിരിയിഷ്ടമുള്ളയൊന്നാണ് ഈ അച്ചാർ. ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി. ഉണ്ടാക്കിയ ശേഷം എങ്ങനുണ്ടായിരുന്നെന്നു പറയാം.

ആഷ | Asha said...

ട്രാക്കിംഗ്

ബിന്ദു കെ പി said...

ആഷേ,
കാന്താരിമുളക് കിട്ടില്ലെങ്കിൽ പച്ചമുളക് ചേർക്കാം. ഇവിടെ വച്ച് ഒരിക്കൽ ഞാൻ അങ്ങിനെ ഉണ്ടാക്കിയിട്ടുണ്ട്. പച്ചമുളക് ഏകദേശം 7-8 എണ്ണം മതിയാവും(നല്ല എരിവുള്ള മുളകാണെങ്കിൽ. അല്ലെങ്കിൽ എണ്ണം കൂട്ടാം). 3-4 കഷ്ണമായി മുറിച്ചിട്ടാൽ മതി. ഉണ്ടാക്കിയിട്ട് പറയണേ....

Kunhi said...

അച്ചാര്‍ ഫോട്ടോ കണ്ടിട്ടു തന്നെ ചോര്‍ ഇറങ്ങി പോവുന്നു ചേച്ചി.........

കുഞ്ഞി മുഹമ്മദ് കരാത്തോട്

Kunhi said...

അച്ചാര്‍ പടം കണ്ടിട്ട് ചോര്‍ അറിയതെ ഇറങ്ങി പോവുന്നു ചേച്ചി.........


കുഞ്ഞി മുഹമ്മദ്‌ കരാത്തോട്

രഞ്ജിത്ത് ലാല്‍ എം .എസ്. said...

പരീക്ഷിച്ചിട്ടുണ്ട്...കുപ്പിയിലാക്കി വയ്ച്ചു..10 ദിവസം വേണ്ടേ...രുചിച്ചു നോക്കിയിട്ടു ഇപ്പോഴേ നന്നായിട്ടുണ്ട്...പിന്നെ..ഇതു എത്ര നാൾ വരെ കേടുകൂടാതെ ഇരിക്കും..???

രഞ്ജിത്ത് ലാല്‍ എം .എസ്. said...

പരീക്ഷിച്ചിട്ടുണ്ട്...കുപ്പിയിലാക്കി വയ്ച്ചു..10 ദിവസം വേണ്ടേ...രുചിച്ചു നോക്കിയിട്ടു ഇപ്പോഴേ നന്നായിട്ടുണ്ട്...പിന്നെ..ഇതു എത്ര നാൾ വരെ കേടുകൂടാതെ ഇരിക്കും..???

രഞ്ജിത്ത് ലാല്‍ എം .എസ്. said...

പരീക്ഷിച്ചിട്ടുണ്ട്...കുപ്പിയിലാക്കി വയ്ച്ചു..10 ദിവസം വേണ്ടേ...രുചിച്ചു നോക്കിയിട്ടു ഇപ്പോഴേ നന്നായിട്ടുണ്ട്...പിന്നെ..ഇതു എത്ര നാൾ വരെ കേടുകൂടാതെ ഇരിക്കും..???

ബിന്ദു കെ പി said...

രഞ്ജിത്ത്,
ഇത് അത്ര പെട്ടെന്ന് കേടാവുന്ന അച്ചാറല്ല. എന്നാലും ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് നല്ലത്. അപ്പോൾ എത്ര നാൾ വേണമെങ്കിലും കേടാവാതിരിക്കും. എപ്പോഴും നല്ല ഫ്രെഷ് ടേസ്റ്റുമായിരിക്കും.

രഞ്ജിത്ത് ലാല്‍ എം .എസ്. said...

കുപ്പി പൊട്ടിച്ചു..സംഗതി സൂപ്പറ് ഹിറ്റ് ...പിന്നെ അല്പം നല്ലെണ്ണ കൂടിയോയെന്നു സംശയം,,,അതോ മീതെ നിന്നു എടുത്തതു കൊണ്ടാകാനും വഴിയുണ്ട്..നല്ലെണ്ണയുടെ ചുവ അല്പമുണ്ട്...അടുത്ത പരീക്ഷണം കഴിഞ്ഞിട്ടു വിവരം പറയാം....(ഞാന് കഴിഞ്ഞ ദിവസം കൈതച്ചക്ക പായസം കഴിച്ചു..നല്ല രുചിയാണു..അറിയുമെങ്കിലു പറഞ്ഞു തരുമല്ലോ..)

രഞ്ജിത്ത് ലാല്‍ എം .എസ്. said...

കുപ്പി പൊട്ടിച്ചു..സംഗതി സൂപ്പറ് ഹിറ്റ് ...പിന്നെ അല്പം നല്ലെണ്ണ കൂടിയോയെന്നു സംശയം,,,അതോ മീതെ നിന്നു എടുത്തതു കൊണ്ടാകാനും വഴിയുണ്ട്..നല്ലെണ്ണയുടെ ചുവ അല്പമുണ്ട്...അടുത്ത പരീക്ഷണം കഴിഞ്ഞിട്ടു വിവരം പറയാം....(ഞാന് കഴിഞ്ഞ ദിവസം കൈതച്ചക്ക പായസം കഴിച്ചു..നല്ല രുചിയാണു..അറിയുമെങ്കിലു പറഞ്ഞു തരുമല്ലോ..)

ബിന്ദു കെ പി said...

രഞ്ജിത്ത്,
അച്ചാർ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം
നല്ലെണ്ണ അച്ചാറിന്റെ മുകളിൽ നിൽക്കുന്നത് ഒരു കണക്കിന് നല്ലതാണ്. പൂപ്പൽച്ചുവ വരാതിരിക്കും. എടുക്കുമ്പോൾ എണ്ണ ഒഴിവാക്കി എടുക്കാൻ ശ്രദ്ധിച്ചാൽ മതി. കുറച്ചു താഴെനിന്ന് എടുക്കുക. എണ്ണയെ അവിടെത്തന്നെ നിലനിറുത്തുക

anvar shah babu vm said...
This comment has been removed by the author.
anvar shah babu vm said...

കണ്ടിട്ട് തന്നെ കൊതിയാകുന്നു .

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP