Thursday, April 08, 2010

തേങ്ങയരച്ച മാങ്ങാക്കൂട്ടാൻ


ആവശ്യമുള്ള സാധനങ്ങൾ:

നല്ല ചിനച്ച മൂവാണ്ടൻ മാങ്ങ - 4 എണ്ണം ( പഴുത്തതുമല്ല, പച്ചയുമല്ല എന്ന പരുവമാണ് ചിനച്ചത്. പുളിപ്പും മധുരവും ഇടകലർന്ന രുചിയായിരിക്കും ഈ ഘട്ടത്തിൽ. ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയും ചാലിച്ചത് പുരട്ടി കഴിക്കാൻ പറ്റിയ പരുവം). ചിനച്ചതിന് കരിമ്പഴുപ്പ് എന്നും ചിലയിടങ്ങളിൽ പറയും.

തേങ്ങ ചിരകിയത് - അര മുറി
കാന്താരിമുളക് - ആവശ്യത്തിന്

മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് , വെളിച്ചെണ്ണ, കറിവേപ്പില - പാകത്തിന്

ഉണ്ടാക്കുന്ന വിധം:

മാങ്ങ തൊലി കളഞ്ഞ് രണ്ടുവശം മാത്രം പൂളുക.




പൂളുകൾ ചെറിയ കഷ്ണങ്ങളാക്കിയതും മാങ്ങയും കൂടി നികക്കെ വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും സ്വല്‍പ്പം മുളകുപൊടിയും ചേർത്ത് വേവിക്കുക. വെന്തശേഷം കഷ്ണങ്ങൾ ഒന്നുടച്ചു യോജിപ്പിച്ച് തേങ്ങയും കാന്താരിമുളകും കൂടി നന്നായി അരച്ചത് ചേർക്കുക. ഒന്നു തിളച്ചാലുടനെ വാങ്ങിവയ്ക്കാം. അവസാനം കറിവേപ്പില ഇട്ട്, വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാൻ അനുവദിക്കാതെ ഉടനെ തന്നെ അടച്ചു വയ്ക്കുക.

കൂട്ടാൻ റെഡി! എത്ര എളുപ്പം അല്ലേ..?

14 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ഇന്ന് ഊണിനെന്താ കൂട്ടാൻ..? മാങ്ങയോ ചക്കയോ..?

ചാര്‍ളി (ഓ..ചുമ്മാ ) said...

അമ്മേ..തോറ്റു തൊപ്പിയിട്ടു..
കൊതി സഹിക്കാന്‍ പറ്റണില്ലേ...

Sulthan | സുൽത്താൻ said...

ബുലോകരെ കൊത്തിപ്പിച്ച്‌ കൊല്ലാമെന്ന്, വല്ല നേർച്ചയുമുണ്ടോ ചേച്ചിക്ക്‌.

മുളക്‌പൊടിയും ഉപ്പും കുട്ടി, ഇവനെ ഞാനെത്ര തട്ടിയതാ. പക്ഷെ അന്നോന്നും, ഈ കറി കണ്ടില്ലായിരുന്നു. എങ്ങനെ കാണാനാ അല്ലെ.

Sulthan | സുൽത്താൻ

Typist | എഴുത്തുകാരി said...

ചെനച്ച മൂവാണ്ടന്‍ മാങ്ങ ഇരിപ്പുണ്ട്. ഇന്നു് ഈ കൂട്ടാന്‍ ഉണ്ടാക്കിയിട്ടു തന്നെ കാര്യം.

Unknown said...

Soooooper :)

Rare Rose said...

ആ പടം കണ്ടാ‍ല്‍ മതിയല്ലോ..മാങ്ങ,ചക്ക തുടങ്ങി ഈ അവധിക്കാല സീസണിലെ തനത് വിഭവങ്ങളെല്ലാം പുറത്തെടുത്ത് എല്ലാരേം കൊതിപ്പിച്ച് തകര്‍ക്കുകയാണല്ലേ..:)

പിരിക്കുട്ടി said...

ente daivame kothiyaayittu vayye
ivide moovandan mango kittumbol undakki nokkam

ശ്രീ said...

ഹായ്...

Dethan Punalur said...

വിഭവം ഉഷാർ ... എന്നാ ഇനി താമസ്സിപ്പിക്കണ്ടാ വിളമ്പിക്കോ..!

വാഴക്കോടന്‍ ‍// vazhakodan said...

വായില്‍ കപ്പലോടിക്കാനുള്ള വെള്ളമൂണ്ട് :)

jayanEvoor said...

ഇനി ഞാൻ ഇവിടെ കമന്റിടില്ല...!

വന്നു നോക്കി, വെള്ളമിറക്കി പൊകും, അത്ര തന്നെ!

അഭി said...

വായില്‍ വെള്ളം വരുനുണ്ട്

Unknown said...

Kollam Bindu.... Appo nammal shudha vegitarian ano?

Koythu kazhiyumbol padathu ninnu kittunna varal-um mushiyum ellam avidekitannu chathottenno?

Hey athu pattilla.. :)

thumpi said...

Chechi,

Loved ur blog... Specially the mango section....

Regards
Thumpi

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP