ആവശ്യമുള്ള സാധനങ്ങൾ
നേർമ്മയായി പൊടിച്ച അരിപ്പൊടി - രണ്ടു ഗ്ലാസ്സ്
ഉഴുന്നുപരിപ്പ് - ഒരു പിടി
തേങ്ങ ചിരകിയത് - അര മുറി
മുളക് - 3-4 (അല്ലെങ്കിൽ നിങ്ങളുടെ പാകത്തിന്)
കുരുമുളക് - അവരവരുടെ എരിവിനനുസരിച്ച്
ജീരകം - ഒരു സ്പൂൺ
നെയ്യ് - ഒരു സ്പൂൺ
ഉപ്പ് , വറുക്കാനാവശ്യമായ വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
ഉഴുന്നുപരിപ്പ് ചുവക്കെ വറുത്തെടുത്ത് പൊടിച്ചു വയ്ക്കുക.
തേങ്ങയും മുളകും കുരുമുളകും ജീരകവും കൂടി അരച്ചെടുക്കുക. വെണ്ണപോലെ അരയണമെന്നില്ല.
അരിപ്പൊടിയും ഉഴുന്നുപൊടിയും തേങ്ങാക്കൂട്ടും നെയ്യും കൂടി പാകത്തിന് ഉപ്പും ചേർത്ത് ചപ്പാത്തിമാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക.
ഈ മാവ് ഗോട്ടിക്കായയുടെ വലുപ്പത്തിലുള്ള ഉരുളകളായി ഉരുട്ടിയെടുക്കുക.
എന്നിട്ടെന്താ....ഈ ഉരുളകൾ വെളിച്ചെണ്ണയിൽ ചുവക്കെ വറുത്തുകോരുക. അത്ര തന്നെ! വറുക്കുമ്പോൾ തീ കുറച്ചുവയ്ക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ എണ്ണയിലിട്ട ഉടനെ ചുവക്കുകയും പെട്ടെന്ന് കരിയാൻ തുടങ്ങുകയും ചെയ്യും. ഉള്ള് വെന്തിട്ടുണ്ടാവുകയുമില്ല. അതുകൊണ്ട് കുറഞ്ഞ തീയിൽ കൂടുതൽ സമയമെടുത്ത് വറുക്കുന്നതാണ് നല്ലത്.
22 പേർ അഭിപ്രായമറിയിച്ചു:
ങും..ങും.....കൊള്ളാം..ഇന്നിനി ചീട ആകട്ടെ !
ആശംസകൾ
ഇതിന്റെ പേര് അറിയില്ലായിരുന്നു.
കഴിച്ചിട്ടുണ്ട്.
ചീട പലവട്ടം കഴിച്ചിട്ടുണ്ടെങ്കിലും ഇപ്പൊഴാ ഉണ്ടാക്കാൻ പഠിക്കണത്.
അല്ല ഒരു ഡൌട്ട്;ഗോട്ടീന്നു കേട്ടിട്ടുണ്ട്,കായാന്നും കേട്ടിട്ടുണ്ട്-എന്തായീ ഗോട്ടിക്കായ?
@ വികട.....
വിട്ടു കളയന്നേ..അതു നമ്മുടെ ബിന്ദു ചേച്ചി കാര്യങ്ങൾ മനസ്സിലാക്കാൻ പറഞ്ഞു തന്ന ഒരു വാക്കല്ലേ..ഇത്ര നല്ല രുചിയുള്ള കാര്യങ്ങൾ ഉണ്ടാക്കി തരുന്ന ആളിനോട് ഷമി...!
ഞങ്ങൾ ഇതു ഓണത്തിനാ ഉണ്ടാക്കുന്നതു..
നന്ദീ ട്ടോ..
വി.ശി: ഗോട്ടിക്ക് ഇവിടങ്ങളിൽ ഗോട്ടിക്കായ, രാശിക്കായ എന്നൊക്കെ പറയാറുണ്ട്. പറഞ്ഞു ശീലിച്ചതുകൊണ്ട് അതങ്ങനെ എഴുതിപ്പോയെന്നു മാത്രം :) വായിക്കുന്നവർ എങ്ങിനെ മനസ്സിലാക്കുമെന്ന് ആലോചിച്ചില്ല. (ശ്ശൊ, എന്റെ ഒരു കാര്യം!! ) ഏതായാലും ചൂണ്ടിക്കാണിച്ചതു നന്നായി. അല്ലെങ്കിൽ ഇതു വായിച്ച് ആരെങ്കിലുമൊക്കെ പച്ചക്കറിക്കടയിൽ പോയി ‘ഗോട്ടിക്കായ’ ആവശ്യപ്പെടുന്ന സ്ഥിതി വരെ ഉണ്ടായെന്നിരിക്കും! :) :)
(തേന്മാവിൻ കൊമ്പത്തിൽ മോഹൻലാൽ ‘മുദ്ദുഗവ്വു’ അന്വേഷിച്ചു നടന്നത്രയും ഗുരുതരമല്ലെങ്കിലും) :)
കൊള്ളാം. ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ.
സുനിൽ കൃഷ്ണാ,
ക്ഷമിക്കാനെന്തിരിക്കുന്നു കൃഷ്ണാ ഇതിൽ?ഒരു സംശയം ചോയ്ച്ചതല്ലേ?അല്ലാതെ ഞാൻ ബിന്ദുച്ചേച്ചി പറഞ്ഞപോലെ പോയി ‘മുത്തുഗവ്വു’ കോമ്പ്ല്ലിയിൽ പെടണോ?
ബിന്ദു ചേച്ചീ,വിശദീകരണത്തിനു നന്ദി.ഇവിടെ അതിന് അങ്ങനെയൊരു പേരില്ല.അതോണ്ടാ സംശയായത്.നന്ദി.
ബിന്ദു,
എനിക്ക് വളരെ ഇഷ്ടമുള്ള സാധനം.
ഭാര്യവീട്ടിലൊക്കെ ഓണത്തിന് ഒരുപാട് ഉണ്ടാക്കാറുണ്ട് ഈ സംഭവം, വേറെ എന്തോ പേരാണ് വിളിക്കുന്നത്.
പ്രിയതമനു കൊറിക്കാനായി പ്രേയസി തയ്യറാക്കി ചീട..
നന്നായി രസിച്ചവന് കേട്ടാന് ഇതിന് പേരെന്തെന്നു
സഹ കൊറിച്ചിയാം സഹ ധര്‍മ്മിണി ചൊന്നാള്‍
“ഛീ..ഡാ” ചിടയും ചായയും കാന്തന് തന് മോന്തയില്‍ തെറിക്കവെ
കോപാഗ്നിയില്‍ ചീട പോല്‍ വെന്ത കണവന്
അവളുടെ തലയില്‍ പെയ്യിച്ചു ചിട മഴ
പിന്നെ അയലത്തെ മാളുവൂം പാറുവും കോതയും
കേട്ടത്രെ ഡാ..ഡാ..ഡാ”
പിന്നൊരു “ചീ....” എന്നൊരു രാഗ വിസ്താരവും..
ഇക്കഥ കേട്ടെന്‍ ബിറ്റര്‍-ഹാഫ്
ചൊന്നാള്‍ ചീട തന്നൊരു ചിരുതാപ്പിനില്ല “ടാ”
ഞാനെന്ന്...
ആഹാ...!
നോക്കട്ടെ!
"ML Blog Box"
Categorized Malayalam Blog Aggregator
http://ml.cresignsys.in/
submit your blog at info@cresignsys.com
or info@cresignsys.in
please specify category of the blog.
your blog added in http://ml.cresignsys.in/
please send any other blog by you or your favorite blog.
http://ml.cresignsys.in/
http://cresignsys.in
Cre sign sys . in
Creative Orkut Scraps|Orkut Greatings|Orkut Flash Scraps|Orkut Image Scraps
http://cresignsys.com
ഹായ്... കൊള്ളാം
ഞങ്ങളിതിനെ ചീട എന്നു തന്നെയാ വിളിക്കുന്നെ. ഓരോ വിശേഷങ്ങള്‍ക്കൊക്കെ (അഷ്ടമിരോഹിണിക്കൊക്കെ) അമ്മ ഉണ്ടാക്കാറുണ്ട്, പണ്ട് . ഞാന്‍ ഉണ്ടാക്കിയിട്ടില്ല ഇതുവരെ. ഇതിന്റെ കൂടെ മധുരമുള്ള വെല്ലച്ചീടയും ഉണ്ടാക്കാറുണ്ട്. എങ്ങിനെയാണെന്നെന്നിക്കറിയില്ല. അറിയാമെങ്കില്‍ അതു കൂടി ഇടൂ, ബിന്ദു.
നല്ല ഭേഷായിട്ട് കഴിച്ചിട്ടുണ്ട്. പക്ഷെ പേര് ഇതാണെന്ന് അറിയില്ലായിരുന്നു. കുറച്ച് പാര്‍സലായി അയച്ചാല്‍ ഉപകാരമായിരുന്നു :)
കൊള്ളാം..ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ...
ബിന്ദു
എനിക്ക് ചീട കണ്ടിട്ട് കൊതിയായി. ഞാന്‍ പണ്ട് ബോര്‍ഡിങ്ങ് സ്കൂളില്‍ പഠിക്കുമ്പോള്‍ പാലക്കാട് ജില്ലയിലെ നെന്മാറയിലുള്ള രാമോഹന്‍ വീട്ടില്‍ നിന്ന് കൊണ്ട് വരുമായിരുന്നു.
ഞാന്‍ ഈ പോസ്റ്റ് വായിച്ചിട്ട് എനിക്ക് എന്റെ പഴയകാലവും, രാമോഹനേയും, ചീട എന്ന കടിച്ചാല്‍ പൊട്ടാത്ത ഈ പലഹാരത്തെപ്പറ്റിയും ഓര്‍മ്മ വന്നു.
ബിന്ദുവിന് ഒരായിരം നന്ദി. ചീടയുടെ പോസ്റ്റിന്.
ദയവായി എനിക്കും കുട്ടന് മേനോനും കൂടി കുറച്ച് ചീടകള്‍ അയക്കുക.
ഞാനും കുട്ടന് മേനോനും കൂടി ഒരു വെബ് ഡിസൈനിങ്ങ് സ്റ്റുഡിയോ തുടങ്ങിയിട്ടുണ്ട്.
www.annvision.com
വെബ് സൈറ്റില്ലാത്തവര്ക്ക് വെബ് സൈറ്റ് തുടങ്ങാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്ത് - നിര്‍മ്മിച്ച് കൊടുക്കുന്നതാണ്. ബ്ലോഗേര്‍സിന് തീര്‍ച്ചയായും സ്പെഷല്ല് റേറ്റ് ഉണ്ട്.
ചീട അയക്കേണ്ട വിലാസം:-
ജെ പി വെട്ടിയാട്ടില്‍
ബിസിനസ്സ് ഡെവലപ്പ് മെന്റ് മേനേജര്‍
ആന്‍ വിഷന്‍ [annvision]
കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍ 680007
ഫൊണ്‍ 0487 6450349
ചീട ..
:)
ആദ്യാ കേള്‍ക്കുന്നേ..
അഡ്രസ്സും ഫോൺനമ്പറും അടക്കം മറ്റുള്ളോര്ടെ ബ്ലോഗിൽ പരസ്യോ!!!
ഇനി എന്തൊക്കെ കാണണം ന്റെ ബ്ലോഗനാർകാവിലമ്മേ:))
എന്റെ ജെ.പി അങ്കിളെ !!
ചീട മാത്രമേ അയക്കുന്നുള്ളോ ബിന്ദൂ?
എല്ലാം ഓരോ സാമ്പിള്‍ അയക്ക്.
ഒരു വെബ് സൈറ്റ് ചിലപ്പോള്‍ ഫ്രീയായിട്ട് കിട്ടിയേക്കും.
haaaaaaaaaoooooooooooooo..........
നന്ദി
Post a Comment