കഞ്ഞിയ്ക്കും ചോറിനും ഒരുപോലെ അനുയോജ്യമായ ചമ്മന്തിപ്പൊടി എല്ലാവർക്കും സുപരിചിതമാണല്ലോ. ഇതുണ്ടാക്കുന്നത് എങ്ങിനെയെന്നു നോക്കാം.
തേങ്ങ ചിരകിയത് :- ഒരു വലിയ മുറി.
മല്ലി :- ഒന്നര ടീസ്പൂൺ.
ഉഴുന്നുപരിപ്പ് :- 2 ടേബിൾ സ്പൂൺ.
മുളക് :- എരിവനുസരിച്ച് എടുക്കുക. നല്ല എരിവുള്ള മുളക് ഞാൻ 5-6 എണ്ണം എടുത്തു.
കറിവേപ്പില :- ഒരു പിടി.
പുളി :- ഒരു ചെറിയ നെല്ലിക്ക വലുപ്പം.
കായം :- അര ടീസ്പൂൺ.
ഉപ്പ് :- പാകത്തിന്.
അതിനുശേഷം ഉഴുന്നുപരിപ്പും മല്ലിയും കറിവേപ്പിലയും മുളകും കൂടി ഒന്നിച്ചിട്ട് മൂപ്പിച്ചെടുക്കുക.
ചൂടാറിയശേഷം എല്ലാം കൂടി ഒന്നിച്ചാക്കി കായവും പുളിയും പാകത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി. ഉരലിലിട്ട് ഇടിച്ചെടുക്കുകയാണ് പണ്ടത്തെ രീതി. ഇപ്പോൾ മിക്സിയിൽ ചെയ്യുന്നു. പുളി കുറേശ്ശെ പിച്ചിയെടുത്ത് പലതവണകളായി ചേർത്തുകൊടുക്കണം. അല്ലാതെ ഒന്നിച്ചിട്ടാൽ പുളി മിക്സിയുടെ ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുകയേ ഉള്ളൂ.
എല്ലാം കൂടി പാകത്തിന് പൊടിഞ്ഞ് യോജിച്ചാൽ ചമ്മന്തിപ്പൊടി തയ്യാർ!
കുറിപ്പ്: ചമ്മന്തിപ്പൊടിയ്ക്ക് അല്പം മധുരം കൂടിയുള്ളത് ഇഷ്ടമാണെങ്കിൽ പൊടിയ്ക്കുന്ന സമയത്ത് ഒരു കഷ്ണം ശർക്കരയും ചേർക്കുക. എന്റെ ഭർതൃവീട്ടിൽ ഇങ്ങനെ ചെയ്യാറുണ്ട്.
ആവശ്യമുള്ള സാധനങ്ങൾ :
ഉണ്ടാക്കുന്ന വിധം :
ചുവടുകട്ടിയുള്ള പാത്രത്തിൽ ആദ്യം തേങ്ങ ചുവക്കെ വറുത്തെടുക്കുക.
അതിനുശേഷം ഉഴുന്നുപരിപ്പും മല്ലിയും കറിവേപ്പിലയും മുളകും കൂടി ഒന്നിച്ചിട്ട് മൂപ്പിച്ചെടുക്കുക.
ചൂടാറിയശേഷം എല്ലാം കൂടി ഒന്നിച്ചാക്കി കായവും പുളിയും പാകത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി. ഉരലിലിട്ട് ഇടിച്ചെടുക്കുകയാണ് പണ്ടത്തെ രീതി. ഇപ്പോൾ മിക്സിയിൽ ചെയ്യുന്നു. പുളി കുറേശ്ശെ പിച്ചിയെടുത്ത് പലതവണകളായി ചേർത്തുകൊടുക്കണം. അല്ലാതെ ഒന്നിച്ചിട്ടാൽ പുളി മിക്സിയുടെ ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുകയേ ഉള്ളൂ.
എല്ലാം കൂടി പാകത്തിന് പൊടിഞ്ഞ് യോജിച്ചാൽ ചമ്മന്തിപ്പൊടി തയ്യാർ!
കുറിപ്പ്: ചമ്മന്തിപ്പൊടിയ്ക്ക് അല്പം മധുരം കൂടിയുള്ളത് ഇഷ്ടമാണെങ്കിൽ പൊടിയ്ക്കുന്ന സമയത്ത് ഒരു കഷ്ണം ശർക്കരയും ചേർക്കുക. എന്റെ ഭർതൃവീട്ടിൽ ഇങ്ങനെ ചെയ്യാറുണ്ട്.
30 പേർ അഭിപ്രായമറിയിച്ചു:
കഞ്ഞിയ്ക്കും ചോറിനും ഒരുപോലെ അനുയോജ്യമായ ചമ്മന്തിപ്പൊടി എല്ലാവർക്കും സുപരിചിതമാണല്ലോ. ഇതുണ്ടാക്കുന്നത് എങ്ങിനെയെന്നു നോക്കാം.
പണ്ട് അമ്മ ഉണ്ടാക്കുമായിരുന്നു. ഹോസ്റ്റലില്‍ കൊണ്ടുപോകാന്‍ പറ്റിയ സാധനം. ഇപ്പോള്‍ ആര്‍ക്കും അത്ര താത്പര്യമില്ലാത്തതുഒകൊണ്ട് ഉണ്ടാക്കാറില്ല. :-)
പഠിച്ചിരുന്ന കാലത്ത് ഒരു ഭക്ഷണത്തിലെ പ്രധാന ഐറ്റമായിരുന്നു ഈ ചമ്മന്തിപ്പൊടി.
കൊള്ളാം.
ഒറിജിനല്‍ തന്നെ.
:)
ഉഴുന്നുപൊടിയും ബേസായി ഒരു പൊടി ഉണ്ടാക്കുമല്ലോ , അതും ചമ്മന്തിപ്പൊടി അല്ലെ?
:)
Hope to verify your culinary skills practically next month @ Elanthikkara.
പുതിയൊരു പാചകക്കുറിപ്പിന് നന്ദി.
ഈ ചമ്മന്തി പൊടിയാണോ വേപ്പിലക്കട്ടി?
ഇതു ഇവിടത്തെ ഒരു സ്ഥിരം ഐറ്റം ആണ്. ഞാന്‍ ഒരു കൊച്ചു കഷണം ശര്‍ക്കര ചേര്‍ക്കാറുണ്ട്.
സ്മിതാ,ഇതല്ല വേപ്പിലക്കട്ടി. കൂടുതല്‍ വിവരങ്ങള്‍ ബിന്ദു തന്നെ പറയട്ടെ.
സ്മിതേ; രണ്ടും ഒന്നു തന്നെ...
നന്ദി ചേച്ചി; ഇങ്ങനെയുള്ള സ്വാദിഷ്ടകരമായ നാടന്‍ വിഭവങ്ങളെ പരിചയപ്പെടുത്തുന്നതിന്..
അനില്‍@ബ്ലോഗ്: ഉഴുന്നുപൊടി ബേസായി ഉണ്ടാക്കുന്നത് ദോശയ്ക്കും ഇഡ്ഡലിയ്ക്കും ഒപ്പം കൂട്ടിക്കഴിയ്ക്കാൻ ഉപയോഗിക്കുന്ന ചട്ണിപ്പൊടിയാണ്. ഞങ്ങൾ ദോശപ്പൊടി എന്നാണ് പറായാറ്.
സ്മിത, എഴുത്തുകാരി, ഹരീഷ്: ചിലയിടങ്ങളിൽ ചമ്മന്തിപ്പൊടിയും വേപ്പിലക്കട്ടിയും ഒന്നുതന്നെയാണെന്ന് പറയുന്നു.
പക്ഷേ ഞാൻ മനസ്സിലാക്കിയിരിക്കുന്നത് വേപ്പിലക്കട്ടി എന്നത് ഏതാണ്ട് തുല്യ അളവ് കറിവേപ്പിലയും നാരകത്തിന്റെ ഇലയും കൂടി മുളക്,പുളി,കുരുമുളക്,കായം,സ്വല്പം ഉഴുന്നുപരിപ്പ് മൂപ്പിച്ചത് എന്നിവ കൂട്ടി ഇടിച്ചെടുന്നതാണെന്നാണ്. ഇനി വേറെവല്ല രീതികളുമുണ്ടോ എന്നറിയില്ല.വയറിന് വളരെ ഗുണം ചെയ്യുന്നതാണത്രേ വേപ്പിലക്കട്ടി. ഞങ്ങളുടെ വീട്ടിൽ ഇതുണ്ടാക്കി കണ്ടിട്ടില്ല.
ഇന്ന് അടുക്കളത്തളം വായിച്ചപ്പോള്‍ എന്റെ മകള്‍ വീട്ടിലുണ്ടായിരുന്നു.
ചമ്മന്തിപ്പൊടി ഉണ്ടാക്കി. പക്ഷെ ശരിയാകില്ലാ എന്ന് കരുതി കുറച്ചെ ഉണ്ടാക്കിയുള്ളൂ... പക്ഷെ സംഗതി അടിപൊളിയായി വന്നു. ഉച്ചക്ക് ബാക്കിയൂള്ളത് വൈകിട്ട് അവള് തനിയെ കഴിച്ചു. ഞങ്ങള്‍ക്ക് കിട്ടിയില്ലാ.
ഇനി അടുത്ത ദിവസം അവള് അവളുടെ എറണാംകുളത്തുളള വീട്ടില്‍ ചെന്നിട്ട് കൂടുതല്‍ ഉണ്ടാക്കി കോറിയര്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്..
thank u bindu for your wonderful product
jp uncle @ thrissivaperoor
ചമ്മന്തിപ്പൊടിയുടെ ശെരിയായ കൂട്ട് മനസ്സിലാക്കിത്തന്നതിനു നന്ദി. ഉപകാരമായി.
ബിന്ദൂ,
ഇതാ വേറൊരു ചമ്മന്തിപ്പൊടി. ഉഴുന്ന് വറക്കുക, ഒപ്പം കുറച്ചു കുരുമുളകും ഉപ്പും കായവും ചേര്‍ത്ത് മിക്സിയിലിട്ടു പൊടിക്കുക.കായത്തിന്റെ പൊടി കിട്ടുമല്ലൊ, അതാ നല്ലത്.
ഈ ചമ്മന്തിപ്പൊടിയില്‍ കുറച്ചു നല്ലെണ്ണ ചേര്‍ത്തു ചാലിക്കുക.
ദോശക്കും ഇഡ്ഡലിക്കും രസ്യന്‍!
Good one Bindu.
thank You so much for sharing the recipe..i love this samanthi podi.usually i'm asking my mom to cook this for me..now i got the confidance to make that..sure i will try ur recipe...
ബിന്ദുജി, നല്ല പാതിക്ക് ചമ്മന്തിപ്പൊടിയില്‍ കൊതി മൂത്തപ്പോള്‍ തപ്പിയിറങ്ങി ഇവിടെയെത്തിയതാണ്. പോസ്റ്റിന് ഒരു സ്പെഷ്യല്‍ താങ്ക്സ് :)
നല്ല ബ്ളോഗ്..ഇതെല്ലാം കണ്ടിട്ടു കൊതിയാവുന്നു....
ഒരുമാസം മുമ്പേ ചമ്മന്തിപ്പൊടി ഉണ്ടാക്കി. പക്ഷെ, താങ്ക്സ് പറഞ്ഞില്ലല്ലോ എന്ന് ഇപ്പഴാ ഓര്‍ത്തത്. താങ്ക് യൂ ചേച്ചി..
uzhunnu paripp ethra venam?
@സനിൽ: പോസ്റ്റിൽത്തന്നെ ഉണ്ടല്ലോ അളവുകളൊക്കെ
A very good Item.I'm to prepare it for my son in Hostel.
A very good Item.I'm to prepare it for my son in Hostel.
Yes
നന്ദി ബിന്ദു. പഠിക്കുമ്പോള്‍ കൂട്ടുകാരുടെ വീട്ടീന്ന് കൊണ്ടുവന്ന് കഴിച്ചതേ ഉള്ളൂ.
ചില സ്ഥലങ്ങളിൽ വേപ്പിലക്കട്ടി എന്നും പറയും
ചില സ്ഥലങ്ങളിൽ വേപ്പിലക്കട്ടി എന്നും പറയും
എൻ്റെ നാവിൻ തുമ്പത്ത് ഇറ്റി നിൽക്കുന്നതു് എൻ്റെ അമ്മ ഉണ്ടാക്കിത്തന്ന ഇതേ ചമ്മന്തിപ്പൊടിയാണ്. കുറേ നാളായി ഈ കൂട്ട് തപ്പി നടക്കുകയായിരുന്നു. നന്ദി.... നന്ദി.. നന്ദി.
എൻ്റെ നാവിൻ തുമ്പത്ത് ഇറ്റി നിൽക്കുന്നതു് എൻ്റെ അമ്മ ഉണ്ടാക്കിത്തന്ന ഇതേ ചമ്മന്തിപ്പൊടിയാണ്. കുറേ നാളായി ഈ കൂട്ട് തപ്പി നടക്കുകയായിരുന്നു. നന്ദി.... നന്ദി.. നന്ദി.
താങ്കള്‍ പറഞ്ഞ പ്രകാരം ചമ്മന്തിപ്പൊടി ഉണ്ടാക്കി. വളരെ നന്നായിരിക്കുന്നു. നല്ല സ്വാദും ഉണ്ട്.
വളരെ നന്ദി.
ചമ്മന്തിപ്പൊടി ഉണ്ടാക്കി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു. ഭയങ്കര അഭിപ്രായം.. " ".
Post a Comment