Monday, July 02, 2012

പൂവട

പൂവടയെന്നാൽ നല്ല വെളുത്ത്, പൂ  പോലിരിക്കുന്ന അട തന്നെ. സാധാരണ അടയിൽ മധുരത്തിന്  ശർക്കരയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ വെളുത്ത നിറത്തിന് വേണ്ടി പഞ്ചസാരയാണ് എടുക്കുന്നത്. പൂവട അധികവും ഓണത്തിന് നേദിക്കാനാണ് ഉണ്ടാക്കുക.  ചിലയിടങ്ങളിൽ ഓണക്കാലത്ത് ഇതിന്റെ കൂട്ടിൽ തുമ്പപ്പൂ ചേർക്കുമത്രേ! തീരെ മധുരം ചേർക്കാതെ ഉണ്ടാക്കുന്നവരുമുണ്ട്. പഞ്ചസാരയും ചെറുപഴവും ചേർത്തുണ്ടാക്കിയ പൂവടയിതാ:

ആവശ്യമുള്ള സാധനങ്ങൾ:

(അളവുകളൊന്നും പ്രത്യേകിച്ച് എടുത്തുപറയുന്നില്ല. അവരവരുടെ പാകം പോലെ എടുക്കുക)
  • പച്ചരി നേർമ്മയായി പൊടിച്ചത്
  • ആവശ്യത്തിന് വാഴയിലക്കഷ്ണങ്ങൾ
ഉള്ളിൽ വയ്ക്കാനുള്ള കൂട്ടിന്:
  • ഞാലിപ്പൂവൻ പഴം
  • തേങ്ങ ചിരകിയത്
  • പഞ്ചസാര
  • സ്വല്പം ഏലയ്ക്കാപ്പൊടി
ഉണ്ടാക്കുന്ന വിധം:
വാഴയിലക്കഷ്ണങ്ങൾ വാട്ടിയെടുക്കുക.
അരിപ്പൊടി ദോശമാവിന്റെ അയവിൽ കലക്കുക.
മാവ് കുറച്ചെടുത്ത് ഇലയുടെ നടുക്കൊഴിക്കുക.
കൈവിരലുകളുടെ അറ്റം കൊണ്ട് മെല്ലെ വട്ടത്തിൽ പരത്തുക(ദോശ പരത്തുന്നതുപോലെ)
ഇനി അടയുടെ കൂട്ട് തയ്യാറാക്കാം. വളരെ എളുപ്പമാണ്. പഴം ചെറുതായി നുറുക്കിയതിൽ തേങ്ങ ചിരകിയതും പാകത്തിന് പഞ്ചസാരയും സ്വല്പം ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മധുരം മുന്നിട്ടുനിൽക്കണം.
(അടയുടെ മാവ് ഇലയിൽ പരത്തി വച്ചശേഷമേ കൂട്ട് തയ്യാറാക്കാവൂ. നേരത്തേ ഉണ്ടാക്കിവച്ചാൽ പഞ്ചസാര അലിഞ്ഞ് ആകെ കുഴമ്പു പരുവത്തിലായിപ്പോവും)
ഇനി, ഇലയിൽ  പരത്തിവച്ചിരിക്കുന്ന മാവിന്റെ പകുതിഭാഗത്ത് ഈ കൂട്ട് നിരത്തുക
താഴെകാണും പ്രകാരം മടക്കുക.
ബാക്കി അടകളും ഇതുപോലെ തയ്യാറാക്കിയശേഷം കുക്കറിലോ ഇഡ്ഡലിപാത്രത്തിലോ അടുക്കി വച്ച് വേവിക്കാം. (മടക്കുകൾ ഉള്ള ഭാഗം താഴേയ്ക്കാക്കി വയ്ക്കണം. അല്ലെങ്കിൽ മടക്ക് തുറന്നുപോരും)


വെന്തു പാകമായ, പൂനിലാവു പോലുള്ള പൂവടയിതാ:


16 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും....

റോസാപ്പൂക്കള്‍ said...

ഇത് ഞാന്‍ ഉണ്ടാക്കും.എത്രയും പെട്ടെന്ന് വാഴയില സംഘടിപ്പിക്കണം.

ഒരു സംശയം. അരിപ്പൊടി വറക്കണോ..?

ബിന്ദു കെ പി said...

@ റോസാപ്പൂക്കൾ: ഉണ്ടാക്കൂ...വളരെ എളുപ്പമാണ്. സാധാരണ അട ഉണ്ടാക്കുന്നത്ര ബുദ്ധിമുട്ടൊന്നുമില്ല.
വറുക്കാത്ത അരിപ്പൊടിയാണ് ശരിക്കും വേണ്ടത്. വറുത്ത അരിപ്പൊടി സ്റ്റോക്കുണ്ടെങ്കിൽ ഉപയോഗിച്ചൂന്ന് വച്ച് കുഴപ്പമൊന്നുമില്ല(എളുപ്പപ്പണിക്കായി പാക്കറ്റിൽ കിട്ടുന്ന പത്തിരിപ്പൊടി, അപ്പം പൊടി ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്). ഞാനിത്തവണ നിറപറയുടെ പത്തിരിപ്പൊടിയാണ് ഉപയോഗിച്ചത്.

Mélange said...

santhosham.Aalu ethiyallo.athum onnantharam adayumayittu.ithu pakshe enikku puthiya oru anubhavamaanu.vere oru tharam adaynu njangal onathinu nedikkunnathu.ee filling alla sadarana..onnatharam.nanni.

ബിന്ദു കെ പി said...

@ Melange: ഞങ്ങളും ഈ അടയല്ല ഓണത്തിന് നേദിക്കുനത്. പക്ഷേ ചിലരൊക്കെ ഇത് ഓണത്തിന് നേദിക്കാനാണ് ഉണ്ടാക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ഞങ്ങളിത് നാലുമണിപ്പലഹാരമായിട്ടാണ് ഉണ്ടാക്കുന്നത് :)

Unknown said...

ക്രൂരതയാണു ഇമ്മാതിരി ഫോട്ടംസ് ഒക്കെ പോസ്റ്റുന്നത്...

പഞ്ചസാരയും/ശർക്കരയും തേങ്ങയും ചേർത്ത അട എനിക്കേറ്റവും ഇഷ്ടപ്പെട്ട സംഭവമാണു. ഇതു പഴവും കൂടെ അല്ലേ

mini//മിനി said...

അടപാചകം അടിപൊളിയായി

ajith said...

ഓണത്തിന് അമ്മയുണ്ടാക്കിത്തന്നിരുന്നു. ഇപ്പോള്‍ ഓര്‍മ്മകള്‍ മാത്രം

Unknown said...

njaan undakkiyttilla ......kazhichittundu ......:)

Cartoonist said...

ബിന്ദൂ,

ഈ 'നാലുമണിപ്പലഹാരം' എന്ന സങ്കല്പത്തിനെതിരെ, ഏതാനും ഏമ്പക്കശബ്ദങ്ങളൊഴിച്ചാൽ എന്നും നിശ്ശബ്ദമായിട്ട് പടവെട്ടിയിട്ടുള്ളൊരാളാണ് ഞാൻ എന്നറിയാമല്ലൊ.

സത്യത്തിൽ ഈ 'അട ഐറ്റംസ്' എല്ലാം തന്നെ ഏതുമണിയ്ക്കും മണിമണിയായി കൊറിയ്ക്കാവുന്നതേയുള്ളൂ എന്നതാണെന്റെ അനുഭവം.

പാചകകലാകാരിയായ ബിന്ദു എന്തു
പറയുന്നു ?

ബിന്ദു കെ പി said...

ഹ..ഹ...സത്യം സജ്ജീവേട്ടാ... നാലുമണിപ്പലഹാരം ന്ന് വെറുതേ ഒരലങ്കാരത്തിന് പറഞ്ഞതല്ലെ :) ഇവിടെ ഇന്ന സമയമെന്നൊന്നുമില്ല. എപ്പോൾ തോന്നുന്നോ, അപ്പോൾ ഉണ്ടാക്കിക്കഴിക്കുക എന്ന സിസ്റ്റമാണ്. ഒരൂസം ഞാനും അമ്മേം കൂടി ബ്രേക്ഫാസ്റ്റിന് പൂവട ഉണ്ടാക്കിത്തട്ടി! :)

Typist | എഴുത്തുകാരി said...

പൂവട, കേക്കുമ്പഴേ കഴിക്കാന്‍ തോന്നും. ഒരെണ്ണം ഞാന്‍ എടുത്തു. നല്ല സ്വാദ്!

കുഞ്ഞൂസ് (Kunjuss) said...

വാഴയിലയില്‍ ഉണ്ടാക്കുന്ന അട, കൊതിയാവുന്നു...:)

ഞങ്ങളും തോന്നുന്ന നേരത്തെല്ലാം അട ഉണ്ടാക്കാറുണ്ട്,പക്ഷേ അലുമിനിയം ഫോയിലില്‍ .... :(

Kadalass said...

അടുത്ത ദിവസമാണ് ബ്ലോഗ് ശ്രദ്ധയിൽ പെട്ടത്... ഉഴിന്ന് വടയുണ്ടാക്കുന്നത് തേടി അലഞ്ഞപ്പോൾ ഇവിടെ എത്തിപ്പെട്ടു.... ഉണ്ടാക്കി.... വിജയിച്ചു...

പൂവടയും പരീക്ഷിക്കും.....
നന്ദി...

Unknown said...

ITHIL PAZAM,SARKARA, VENDA BEETROOT SCRAP CHITHU THENGA YUM AYI MIX CHEITHU ADAKULLIL VEKUKA ENNIITU DOSHA KALLIL CHUTTEDUKUKA.WHAT A TASTEEEEEEEEEEEEE...........

Unknown said...

ITHIL PAZAM,SARKARA, VENDA BEETROOT SCRAP CHITHU THENGA YUM AYI MIX CHEITHU ADAKULLIL VEKUKA ENNIITU DOSHA KALLIL CHUTTEDUKUKA.WHAT A TASTEEEEEEEEEEEEE...........

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP