Tuesday, March 20, 2012

ചീര മോരൊഴിച്ചുകൂട്ടാൻ

ചീരകൊണ്ടൊരു മോരൊഴിച്ചുകൂട്ടാൻ....വളരെ എളുപ്പമാണിത്. പരീക്ഷിച്ചുനോക്കൂ:

ആവശ്യമുള്ള സാധനങ്ങൾ:
  • ചീര - ഏകദേശം 200 ഗ്രാം
  • മഞ്ഞൾപ്പൊടി, മുളകുപൊടി
  • തേങ്ങ ചിരകിയത് - അര മുറി
  • ജീരകം - അര സ്പൂൺ
  • കാന്താരിമുളക് - 3-4 എണ്ണം അല്ലെങ്കിൽ ആവശ്യമുള്ളത്
  • പുളിയുള്ള മോര് - പുളിപ്പിന് ആവശ്യമായത്
  • പാകത്തിന് ഉപ്പ്
  • വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില
ഉണ്ടാക്കുന്ന വിധം:


തേങ്ങ, ജീരകവും കാന്താരിമുളകും ചേർത്ത് വെണ്ണപോലെ അരച്ചു വയ്ക്കുക.
ചീര ചെറുതായി അരിയുക.
കുറച്ചു മഞ്ഞൾപ്പൊടിയും മുളകുപൊടിയും വെള്ളവും (വെള്ളം വളരെ കുറച്ചു മാത്രം ചേർത്താൽ മതി) ചേർത്ത് ചീര അടുപ്പത്തുവയ്ക്കുക.
ചീര നന്നായി കുഴഞ്ഞുചേർന്ന് വെള്ളം വറ്റിത്തുടങ്ങിയാൽ തേങ്ങ അരച്ചത് ചേർത്തിളക്കുക.
ഇനി തീ നന്നായി കുറച്ചശേഷം മോര് ചേർക്കുക. പുളിപ്പിന് ആവശ്യമായത്ര ചേർത്താൽ മതി. മോര് പതഞ്ഞുതുടങ്ങുമ്പോൾ വാങ്ങാം. തിളയ്ക്കരുത്.
വാങ്ങിവച്ച്, വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേർത്താൽ കൂട്ടാൻ റെഡി. എന്താ, വളരെ എളുപ്പമല്ലേ സംഗതി?

5 പേർ അഭിപ്രായമറിയിച്ചു:

Rejeesh Sanathanan said...

ഈ സംഭവം കഴിച്ചിട്ടുണ്ട്.........ചീരക്ക് പകരം മുരിങ്ങയിലയായിരുന്നു എന്നു മാത്രം....

Mélange said...

njan cheera paakiyittundu.undakkum.

Echmukutty said...

തുവര പരിപ്പും ചേർത്ത് ചീര വേവിച്ച്, തേങ്ങയും കുരുമുളകും ചേർത്തരച്ച് പുളി പിഴിഞ്ഞ് ഉണ്ടാക്കിയാൽ പിട് ലൈ എന്ന് അമ്മ്യാരു കൂട്ടാനായി. ചീര, പാവയ്ക്ക, പടവലങ്ങ, വാഴപ്പിണ്ടി ഇതെല്ലാം പിട് ലൈ ഉണ്ടാക്കാൻ ഉപയോഗിയ്ക്കും.

ആ ഫോട്ടൊ കണ്ടപ്പോൾ ചോറുണ്ണാൻ മോഹം...

Abhimanyu said...

ഉണ്ടാക്കി ..എല്ലാവര്‍ക്കും ഇഷ്ട്ടമായി...താങ്ക്സ്

Unknown said...

nalla vibhavam thanne..kandittu vishakkunnu..




Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP